ടീം ഓഫ് സൗത്ത് കൂറ്റനാട് അണ്ടർ-16 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

 


എൻ.വി.ബാവ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കുണ്ടുള്ളി കുട്ടിനാരായണൻ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അണ്ടർ-16 ഫുട്ബോൾ ടൂർണമെന്റ് സൗത്ത് കൂറ്റനാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ചു. 

ഞായർ കാലത്ത് ആരംഭിച്ച മത്സരങ്ങൾ സ്റ്റീഫൻ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അംഗങ്ങളും, നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ്. സി.കുളക്കുന്നിനെ ഒരു ഗോളിന് തോൽപിച്ചു കൊണ്ട് സ്പോർട്ടിവ പെരുമ്പിലാവ് വിജയികളായി.

സൗത്ത് കൂറ്റനാടിന്റെ ജനകീയ ഉൽസവമായി നാട്ടുകാർ ഈ ഫുട്ബോൾ മേളയെ ഏറ്റെടുക്കുകയും, തലമുറകളുടെ സംഗമവുമായി ഈ ഫുട്ബോൾ ടൂർണമെന്റ് മാറി.

ഈ ടൂർണമെന്റുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ടീം ഓഫ് സൗത്ത് കൂറ്റനാട് നന്ദി അറിയിച്ചു.

Below Post Ad