മലമൽക്കാവ് സ്വദേശിനി പട്ടാമ്പിയിൽ ട്രെയിൻ തട്ടി മരിച്ചു

 


പട്ടാമ്പി : ആനക്കര മലമൽക്കാവ് സ്വദേശിനിയെ പട്ടാമ്പിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

മലമൽക്കാവ് കണ്ണംകുഴിയിൽ ബാലകൃഷ്ണന്റെ ഭാര്യ മല്ലികയാണ് (56) മരിച്ചത്.പട്ടാമ്പി പെരുമടിയൂരിൽ
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

തൃത്താലയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഇവര്‍ ഞായറാഴ്ച പതിവ്പോലെ കടയിലേക്ക്പോയതായിരുന്നു. പിന്നീട് കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവിൽ  കൊടുമുണ്ട റെയില്‍വെ ഗെയ്റ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാമ്പത്തികമായി  വലിയ  പ്രയാസത്തിലായിരുന്നു എന്ന്  പറയപ്പെടുന്നു. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു.മക്കള്‍ : ഗോപാലന്‍, ഗിരീഷ്.

Below Post Ad