എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ മീറ്റ് ദി ലീഡർ,മോട്ടിവേഷൻ ക്ലാസ് നടത്തി

 



എടപ്പാൾ : എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മീറ്റ് ദി ലീഡർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു .

എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ കെ ടി ജലീൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി പി മോഹൻദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സുകുമാരൻ  ഇ എസ് തുടങ്ങിയവർ പങ്കെടുത്തു .



പി ടി എ പ്രസിഡൻ്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ കെ എം സ്വാഗതം പറഞ്ഞു.  കരിയർ ഗൈഡ് സതീഷ് പി ടി നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പിടി എ ഭാരവാഹികളും വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.  പ്രശസ്ത കരിയർ കൗൺസിലർ സെമീർ ബാബു സി കെ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി



Below Post Ad