ചെറുതുരുത്തി: ഇന്നലെ കലാമണ്ഡലത്തിൽ 12 വിദ്യാർത്ഥികൾ ഒത്ത് ചേർന്ന് അരങ്ങേറിയ മോഹിനിയാട്ടം ആയിരക്കണക്കിന് കാണികളെ നവ്യാനുഭൂതിയിലാഴ്ത്തി.
സംഗീതവും, ലാസ്യവും അടിസ്ഥാന സ്വഭാവമാക്കി ചെറുതുരുത്തി കേരള കലാമണ്ഡലത്തിലൂടെ ചിട്ടപ്പെടുത്തിയെടുത്ത കലാരൂപമാണ് മോഹിനിയാട്ടം എന്നത്.
കേരളത്തിലെ തനത് കലാരൂപമായ മോഹിനിയാട്ടം. പണ്ടുകാലത്ത് ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി നൃത്തമാണ് പിന്നീട് മോഹിനിയാട്ടമായി രൂപാന്തരപെട്ടത്. ലാസ്യമനോഹരമായ ഈ നൃത്തം ശ്ൃംഗാര രസപ്രധാനമാണ് അത് കൊണ്ട് തന്നെ പഴയകാല ദർബാറുകളിലും, രാജ സദസ്സുകളിലും പുരുഷ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു ഈ നൃത്ത കലാരൂപത്തെ കല്യാണികുട്ടിയമ്മ, ചിന്നമ്മ എന്നിവരിലൂടെയും, മറ്റു പിൻമുറക്കാരിലൂടെയുമാണ് മോഹിനിയാട്ടമെന്ന സംഗീത ലാസ്യ കലാരൂപത്തെ പുതിയ രീതിയിലേക്ക് രൂപകൽപ്പന ചെയ്തത്.
കോടി നിറത്തിലുള്ള ഉടയാടകളും, ആഭരണങ്ങളും അണിഞ്ഞ് മുടി വട്ടത്തിൽ ചരിച്ചു കെട്ടി മുല്ല പൂ കൊണ്ട് അലങ്കരിച്ച് ചിലങ്കയും കെട്ടി സർവ്വാലങ്കാര ബൂഷാദികളോടെ 12 പെൺ കുട്ടികൾ ചേർന്ന് ചെറുതുരുത്തി കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ആടി കളിച്ചപ്പോൾ അത് സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് കാണികളുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിർമഴയായി പെയ്തിറങ്ങുകയായിരുന്നു.