പൊന്നാനിയിൽ ടോറസ് ലോറി ഇടിച്ച് അപകടം;പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

 


പൊന്നാനി: ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ടോറസ് ലോറി ഇടിച്ച് ദാരുണാന്ത്യം. 

പൊന്നാനി എം ഐ ബോയ്‌സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കല്‍ സ്വദേശിയുമായ അബ്ദുല്‍ ഹാദി ( 15) യാണ് അപകടത്തില്‍ മരണപ്പെട്ടത്.

 സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  

Below Post Ad