പട്ടാമ്പി പള്ളിപ്പുറം പാതയിലെ
പാലത്തറ ഗേറ്റ് തകരാറിലായി
വാഹനഗതാഗതം പൂർണ്ണമായി
നിരോധിച്ചു
ഓട്ടോറിക്ഷയിൽ കൊണ്ടുപോകുകയായിരുന്ന മരം തട്ടിയാണ് റെയിൽവേ ഗേറ്റ് തകരാറിലാത്.ഇതിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിർത്തലാക്കി.
ഷൊർണൂരിൽ നിന്ന് ജീവനക്കാർ എത്തി തകരാർ പരിഹരിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിക്കും. വൈകുന്നേരം നാല് മണിയോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ എന്നാണ് അധികൃതരിൽ നിന്ന് വിവരം ലഭിച്ചതെന്ന് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എപിഎം സകരിയ്യ പറഞ്ഞു.