തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പട്ടിത്തറ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന വിഎം ബാലൻ്റെ രണ്ടാം ചരമ വാര്‍ഷികം വി.എം.ബി സ്മൃതിയുടെ ഉദ്ഘാടനവും ഗ്രന്ഥശാല പുരസ്‌കാര വിതരണവും വാര്‍ഷിക ഉദ്ഘാടനവും മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ നിര്‍വഹിച്ചു.
ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ മുന്‍കാല പ്രസിഡണ്ടും, ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു നേതൃത്യം നല്‍കിയവരില്‍ ഒരാളുമായിരുന്ന വി.എം ബാലൻ്റെ സ്മരണാര്‍ത്ഥം പട്ടിത്തറ ബ്രദേഴ്‌സ് ലൈബ്രറി ഏര്‍പ്പെടുത്തിയ വിഎം ബാലന്‍ സ്മാരക ഗ്രന്ഥശാല പുരസ്‌കാരം ആലൂര്‍ യുവജന വായനശാലക്ക് സമ്മാനിച്ചു.
ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാലക്ക് ഇരുപത്തിഅയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം വി മോഹനൻ അധ്യക്ഷനായി. സിനിമാ നടന്‍ ടി.ജി രവി മുഖ്യാതിഥിയായി. ഡോ.സിപി ചിത്രഭാനു, വി എം ബാലന്‍ അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി പി ഷാനിബ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി സത്യനാഥൻ, നിർവ്വാഹക സമിതിയംഗം ടി പി മുഹമ്മദ്, എവി മോഹനൻ, വായനശാല സെക്രട്ടറി വി എം രാജീവ്, പ്രസിഡൻറ് വി പി മുഹമ്മദുണ്ണി ,വി പി ജയപ്രകാശ്എന്നിവർ സംസാരിച്ചു.
തുടര്‍ന്ന് വായനശാലയുടെ വിവിധ കലാപരിപാടികളും കൂറ്റനാട് ലിറ്റില്‍ എര്‍ത്ത് തിയറ്റര്‍ അവതരിപ്പിക്കുന്ന 100% സിന്ദാബാദ് എന്ന നാടകവും അരങ്ങേറി.