സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടിയ മേഴത്തൂർ സ്വദേശി മുഹമ്മദ് നിയാസിന് അഭിനന്ദന പ്രവാഹം


 


തൃത്താല : മേഴത്തൂർ കാട്ടുതേയിൽ കെ.മുഹമ്മദ് നിയാസ് ആണ് സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടിയത്. പ്രഥമ കേരള സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ കലിക്കറ്റ് എഫ്.സിയുടെ ഗോളിയാണ്. മുമ്പ് മംഗളൂരു യൂണിവേഴ്സിറ്റി ടീമിൽ മൂന്നുവർഷം ഗോളിയായിരുന്നു നിയാസ്.

 അവിടത്തെ മിന്നൽ സേവുകളാണു കലിക്കറ്റ് എഫ്.സിയുടെ താരമാക്കിയതും സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടാൻ സഹായിച്ചതും. ആദ്യമായാണ് കേരളത്തിനായി ഗ്ലൗസ് അണിയുന്നതെന്നും കിരീടമാണ് ലക്ഷ്യമെന്നും നിയാസ് പറഞ്ഞു. ഒട്ടോ ഡ്രൈവർ ഷറഫുദ്ദീനും ഷമീറയുമാണ് രക്ഷിതാക്കൾ.

തൃത്താലയുടെ അഭിമാനമായ നിയാസിനെ സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പറായി തിരഞ്ഞെടുത്ത വാർത്ത അതിരറ്റ ആഹ്ലാദം പകരുന്നതാണെന്ന് മന്ത്രി എം.ബി രാജേഷ് നിയാസിനെ അഭിനന്ദിച്ചു കൊണ്ട് എഫ്.ബിയിലെഴുതി.

ഇന്ത്യൻ ഫുട്‌ബോൾ ടീമിന് വേണ്ടി ബൂട്ട് അണിയാൻ കഴിയട്ടെയെന്നും നിയാസിനും കേരള ഫുട്ബോൾ ടീമിനും വിജയാശംസകൾ നേർന്നുകൊണ്ട് മന്ത്രി അറിയിച്ചു.



Below Post Ad