പൊന്നാനി:പെരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മ ചെർപ്പുളശ്ശേരിയിൽ കുത്തേറ്റു മരിച്ചു. രണ്ട് മാസമായി ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപത്തു സ്ഥലം വാങ്ങി ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്ന പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത (50) ആണ് മരിച്ചത്.
രാവിലെ ആറോടെയാണ് സംഭവം.
ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മകൻ സഞ്ജയ് എത്തിയപ്പോൾ അമ്മ കുത്തേറ്റു വീണ നിലയിലായിരുന്നു. ഉടൻ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു സഞ്ജയ് പൊലീസിനു മൊഴി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സത്യനെ ചെർപ്പുളശ്ശേരി പോലീസ് പട്ടാമ്പിയിൽ നിന്നും പിടികൂടി.