പട്ടാമ്പി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. കൈപ്പുറം പാലാട്ടുതൊടി സുൽഫിക്കറലി മകൻ മുഹമ്മദ് സഫുവാൻ (21)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ വലിയകുന്ന് പൂക്കാട്ടിരി റോഡിലാണ് അപകടം.
അശ്രദ്ധയോടെ ഓടിച്ച ലോറിയാണ് അപകടം സൃഷ്ടിച്ചത്. ലോറിയുടെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം കൈപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ മറവ് ചെയ്യും
മരിച്ച സഫുവാൻ പൂക്കാട്ടിരി സഫാ കോളേജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. സഹയാത്രികനായ സുഹൃത്തിനും പരിക്ക് പറ്റിയിട്ടുണ്ട്. സഫുവാന്റെ മാതാവ് ഉമ്മു ഹബീബ. സഹോദരങ്ങൾ: മുഹമ്മദ് സഫ്നീദ്, മുഹമ്മദ് ഷാനിബ്, ഷസ.