കുറ്റിപ്പുറത്ത് അക്ബർ അക്കാദമി എം പി അബ്ദുസമദ് സമദാനി എം പി ഉദ്‌ഘാടനം ചെയ്തു
കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇരുന്നൂറിലധികം ബ്രാഞ്ചുകളുമായി ലോകമെമ്പാടും സാന്നിധ്യമുള്ള അക്ബര്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ‘AKBAR ACADEMY’ ഏവിയേഷന്‍, ലോജിസ്റ്റിക്സ്, ട്രാവല്‍ & ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്കായി ആഗോള നിലവാരത്തിലുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുവാൻ മുൻനിരയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്
ലോകത്ത് അനുദിനം വികസിച്ചു വരുന്ന ഏവിയേഷന്‍ മേഖലയിലെ സാധ്യതകളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഹ്രസ്വവും ദീര്‍ഘകാലവുമായ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അക്ബര്‍ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്നു.
ഓരോ കോഴ്‌സിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരവും നിലവാരവും ഉറപ്പുവരുത്തും വിധം അത്യാധുനിക സൗകര്യങ്ങളോടുകൂടി ഇവിടെയൊരുക്കിയിരിക്കുന്ന മികച്ച അക്കാദമിക അന്തരീക്ഷം തന്നെയാണ്. അക്ബർ അക്കാദമിയുടെ പ്രത്യേകത
ലോകത്തിലെ തന്നെ പ്രമുഖ എയർലൈനുകളിലേക്കും കമ്പനികളിലേക്കും കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ അക്ബർ അക്കാദമി ഒരുക്കുന്നു. ഇതിനോടകം ഇരുപതിനായിരം പേര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പുവരുത്താന്‍ അക്ബര്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ടെന്ന് AKBAR EDUWORLD CEO നിഖിൽ കൃഷ്ണൻ പറഞ്ഞു
കറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് , ജനപ്രതിനിധികൾ, അക്ബർ മാനേജ്മെൻ്റ് പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.