കിടപ്പു രോഗികൾക്ക് താങ്ങായി മെഡിക്കൽ ഉപകരണങ്ങൾ നൽകി ചിറ്റപ്പുറം മുസ്ലിം ലീഗ്



തൃത്താല : കിടപ്പുരോഗികൾക്ക്  ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സ്വന്തമായി വാങ്ങുക എന്നത്  പലർക്കും സാമ്പത്തീകമായി താങ്ങാൻ പറ്റാത്തതാണ്. ഒട്ടനവധി സംഘടനകൾ നമ്മുടെ ചുറ്റ് ഭാഗത്ത്  ഇത്തരം ഉപകരണങ്ങൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനങ്ങൾ ഉണ്ടെങ്കിലും  അത്  ആവശ്യക്കാർ ഉപയോഗിക്കുന്നത് കൊണ്ട് പലപോഴും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്

ഇതിന്  ചെറിയ ഒരു പരിഹാരം എന്ന നിലയിൽ ചിറ്റപുറം മുസ്ലീം ലീഗ് കമ്മറ്റി ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ഇത്തരം ഉപകരണങ്ങൾ വാങ്ങി നാടിന് സമർപ്പിക്കുമെന്ന്  പറഞ്ഞിരുന്നു

ചിറ്റപ്പുറം മുസ്ലിം ലീഗ്   ഓഫീസായ ഹരിത സ്പർശം  സേവന കേന്രത്തിൽ വെച്ച്  ജമാൽ പട്ടിത്തറയുടെ അധ്യക്ഷതയിൽ തൃത്താല മണ്ഡലം  മുസ്ലീം ലീഗ് ജന: സെക്രടറി Tഅസീസ്  മെഡിക്കൽ ഉപകരണങ്ങൾ നാടിന്  സമർപിച്ചു

മുസ്ലീം ലീഗ് പട്ടിത്തറ പഞ്ചായത്ത് ജന: സെക്രട്ടറി  M V അഷറഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ c മുഹമ്മത് എന്ന മാനു ,c ഹൈദർ ,അബ്ദുല്ല എന്ന മാനു , അബു ത്വാഹിർ , P.P ഹർഷദ് , മുഹമ്മത് ഹിഷാം M V എന്നിവർ പങ്കെടുത്തു

മുസ്ലീലീഗ് ചിറ്റപുറം ശാഖാ ജന: സെക്രടറി Tv മുഹമ്മത് ഷഫീക്ക് സ്വാഗതവും  സെക്രട്ടറി P P മുസ്തഫ നന്ദിയും പറഞ്ഞു




Below Post Ad