മൊബൈല്‍ ഫോണ്‍ നല്‍കിയില്ല;  വിദ്യാർത്ഥിനി ജീവനൊടുക്കി

 


മലപ്പുറം: മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 കാരി തൂങ്ങിമരിച്ചു. കാളികാവ് കല്ലംകുന്നിലാണ് സംഭവം. കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുൾ ഗഫൂറിൻ്റെ മകൾ നഗ്മ ഗഫൂർ ആണ് മരിച്ചത്. 

ഞായറാഴ്‌ച ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ നൽകാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് സൂചന

വീട്ടിനുള്ളിലെ മുറിയിൽ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിനിയാണ്

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

Below Post Ad