ഗുരുവായൂരില്‍ ഭർശനത്തിനെത്തുന്ന സ്ത്രീകളെ ആക്രമിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍

 



ഗുരുവായൂര്‍: ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച പതിവാക്കിയയാള്‍ പിടിയില്‍.

രണ്ടുമാസത്തിലേറെയായി പോലീസിന്റെ  കെടുത്തിയിരുന്ന പ്രതി താനൂര്‍ സ്വദേശി മൂര്‍ക്കാടന്‍ പ്രദീപിനെ(45)യാണു ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം.

ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വര്‍ണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാന്‍ സഹായിച്ച ബേപ്പൂര്‍ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ തെക്കേനടയില്‍ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവര്‍ന്നു. അതേ ദിവസംതന്ന പരിസരത്തെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ വെച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.



Below Post Ad