അശാസ്ത്രീയമായ വാർഡ് വിഭജനം ജനദ്രോഹം: വി.ടി. ബൽറാം

 



പട്ടാമ്പി: അശാസ്ത്രീയമായും യുക്തിരഹിതമായും വാർഡ് വിഭജിക്കുന്നതിലൂടെ കടുത്ത ജനദ്രോഹമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം പറഞ്ഞു. അശാസ്ത്രീയമായ വാർഡ്  വിഭജനത്തിനെതിരെ യു ഡി എഫ് പട്ടാമ്പി മുനിസിപ്പൽ കമ്മറ്റി പട്ടാമ്പി നഗരസഭാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിപിഎമ്മിന്റേതിനൊപ്പം ബിജെപിയുടേയും രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് പട്ടാമ്പി നഗരസഭയിലടക്കം വാർഡ് വിഭജനത്തിന്റെ കരട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആറ് കിലോമീറ്റർ വരെയാണ് പല വാർഡുകളുടേയും നീളം. ഭാവിയിൽ ഒരു ഗ്രാമസഭ വിളിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യമാണ്.

 ജനാധിപത്യത്തേയും അധികാര വികേന്ദ്രീകരണത്തേയും അട്ടിമറിക്കുന്ന ഈ സ്ഥിതിവിശേഷം മാറ്റാനും ശാസ്ത്രീയമായി അതിർത്തികൾ പുനർനിർണ്ണയിക്കാനും ഡീലിമിറ്റേഷൻ കമ്മീഷൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും വി.ടി. ബൽറാം പറഞ്ഞു.

യു.ഡി.എഫ് ചെയർമാൻ കെ.പി.എ നാസർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സി.എ. സാജിത്,അഡ്വ. രാമദാസ്,സി.എ. റാസി,കെ.ആർ നാരായണസ്വാമി,ഇ.ടി. ഉമ്മർ,സി. സംഗീത,ജിതേഷ് മോഴിക്കുന്നം,ഉമ്മർ കിഴായൂർ, കെ.ടി കുഞ്ഞുമുഹമ്മദ്, കെബഷീർ ,ടി.പി. ഉസ്മാൻ,എ.കെ. അക്ബർ, ഉമ്മർ പാലത്തിങ്ങൽ,കെ.ബി. അനിത,മുനീറ ഉനൈസ്,പി.ജി. ബിനി,  പ്രമീള ചോലയിൽ, മുനീർ പാലത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു




Below Post Ad