യുഡിഎഫ്‌ വിജയാഘോഷവും, കെ.എം.സി.സി യു.എ.ഇ തൃത്താല കോഡിനേഷൻ കമ്മിറ്റി സംഗമവും.

 



ദുബൈ : യു എ ഇ കെ എം സി സി തൃത്താല മണ്ഡലം കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമവും, യു ഡി എഫ് വിജയാഘോഷവും, ബീരാവുണ്ണി തൃത്താലക്ക് സ്വീകരണവും നൽകി . 

ദുബൈ കെ എം സി സി തൃത്താല മണ്ഡലം പ്രസിഡന്റ് ഫൈസൽ തിരുമിറ്റക്കോടിന്റെ അധ്യക്ഷതയിൽ അജ്‌മാൻ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അസീസ് തൊഴുക്കര ഉൽ‌ഘാടനം ചെയ്തു.

വർഗ്ഗീയ-വിദ്വേഷ കുപ്രചരണങ്ങളെ തൃണവത്കരിച്ചു കൊണ്ട് പാലക്കാട് ഐക്യ ജനാധിപത്യ മുന്നണിയെയും വയനാട് പ്രിയങ്ക ഗാന്ധിയെയും ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരെ യോഗം അഭിനന്ദിച്ചു. 

യു ഡി എഫ്‌ വിജയം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. വിശിഷ്ട അതിഥി ബീരാവുണ്ണി തൃത്താല മുഖ്യ പ്രഭാഷണം നടത്തി. 

വിവിധ എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് നാസർ കുമരനെല്ലൂർ,റഷീദ് തുറക്കൽ, ബഷീർ കൊഴിക്കര (അബുദാബി) ബാവ തോട്ടത്തിൽ, സുലൈമാൻ ബാവ (ഷാർജ )അൻവർ തൃത്താല,അഷ്‌റഫ് കൊഴിക്കര (അജ്‌മാൻ ) അബു താഹിർ (ഉമ്മുൽ ഖുവൈൻ) അഷറഫ് കൊള്ളന്നൂർ, അബ്ദുൾ റഷീദ്, മുഹമ്മദ് നിഷാബ് (റാസൽഖൈമ) ദുബൈ കെഎംസിസി പാലക്കാട് ജില്ല ഭാരവാഹികളായ ഗഫുർ മാരായംകുന്ന്, ജമാൽ കൊഴിക്കര, TMA സിദീഖ്, അൻവർ ഹല, സമീർ കുമരനെല്ലൂർ,  മുതിർന്ന നേതാക്കളായ നസീർ തൃത്താല, ഉമ്മർ തട്ടത്താഴത്ത്, ഗഫുർഎറവക്കാട്, അലികുട്ടി മാടപ്പാട്ട്, മുഹമ്മദ്  അലി എറവക്കാട്, നാസർ വിവി (ദുബായ്) എന്നിവർ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ ഷമീർ കൊഴിക്കര,മുത്തലിബ് കോതച്ചിറ, അൻസാർ എം കെ, അനസ്‌ കെസി, നൂർ ചെക്കോട്, ഷറഫു കോമത്ത്‌, ഇർഷാദ് ഹുദവി, മുസ്തഫ പരുതൂർ, സൈദ് കോടനാട്,അബു കപ്പൂർ, യൂനുസ് മണ്ണാരപ്പറബ് , വിവിധ പഞ്ചായത്തു പ്രതിനിധികൾ എന്നിവർ സംഗമത്തിന് നേത്രത്വം നൽകി.

കോഡിനേഷൻ കമ്മിറ്റിക് വേണ്ടി മണ്ഡലം പ്രസിഡന്റ്,സെക്രട്ടറി,സംസഥാന,ജില്ലാ ഭാരവാഹികൾ എന്നിവർ അടങ്ങുന്ന ഉന്നതാധികാര ബോഡി രൂപീകരിക്കുകയും അതിൽ നിന്ന് 9 അംഗ എക്ക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സാജിദ് തങ്ങൾ പ്രാർത്ഥനയും,മഹ്‌റൂഫ് കൊഴിക്കര സ്വാഗതവും ദുബായ് കെഎംസിസി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി അനസ്‌ മാടപ്പാട്ട്  നന്ദിയും പറഞ്ഞു.



Below Post Ad