തൃശ്ശൂർ : ദേശമംഗലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു.
ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദ്വിപിൻ കൃഷ്ണയാണ് മരിച്ചത് . അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു
ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വെച്ചാണ് അപകടം നടന്നത്.ശബരിമലക്ക് വ്രതമെടുത്തിരുന്ന കുട്ടി മുത്തശ്ശിയോടൊപ്പം ഇവിടെ കുളിക്കാൻ വന്നതായിരുന്നു.