കുന്നംകുളം : പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് പരിക്ക്. 3 പേരുടെ നില ഗുരുതരം.
ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്.തൃശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ദുർഗ്ഗ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും ബസിൻ്റെ മുൻ ഭാഗം ഭാഗികമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.