സാഹിത്യ സദസ്സും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു

 


പറക്കുളം: നാട്ടുകലാകാര സദസ്സിന്‍റെ  നേതൃത്വത്തില്‍ പറക്കുളത്തുവെച്ച് സാഹിത്യ സദസ്സും  താജിഷ് ചേക്കോടിൻ്റെ ടീച്ചറമ്മയെ കുറിച്ചുളള  പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. പറക്കുളം എജെബിഎസ് സ്കൂളില്‍ നടന്ന സാഹിത്യസദസ്സും പുസ്തക ചർച്ചയും  പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടിപി പ്രമോദ്ചന്ദ്രന്‍ ഉദ്ഘാടനം  ചെയ്തു.


 അക്ഷരജാലകം പിഎന്‍ പണിക്കര്‍ പുരസ്കാരം നേടിയ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ധീന്‍ കളത്തിലിനെ ചടങ്ങില്‍ അനുമോദിച്ചു. സുമേഷ് നിഹാരിക അധ്യക്ഷത വഹിച്ചു.  ജിതേന്ദ്രൻ കോക്കാട് പുസ്തക ആസ്വാദനം നടത്തി. മനുലാല്‍ പറക്കുളം ,സുരേഷ് പൂപ്പാല, വി കൃഷ്ണൻ അരിക്കാട് ,ശ്രേയ രാജേഷ് , നിരഞ്ജൻ സുരേഷ് , സൗരവ് കൃഷ്ണ ടിഎസ് ,ടിടി മാനവ്, കലാഭവന്‍ സുഷിത്ത്  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ധീന്‍ കളത്തില്‍ മെഡലണിയിച്ച്  അനുമോദിച്ചു. താജിഷ് ചേക്കോട് മറുപടി പറഞ്ഞു. സാഹിത്യസദസ്സില്‍  എഴുത്തുകാരായ വസന്ത അരിക്കാട് ,പ്രീത അരിക്കാട് എന്നിവർ  സ്വന്തം രചനകൾ അവതരിപ്പിച്ചു.



Tags

Below Post Ad