തൃത്താല പഞ്ചായത്തിലെ ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി എക്സൈസ് റേഞ്ച് വിമുക്തി മിഷന്റെ സഹകരണത്തോടെ തൃത്താല ക്രിക്കറ്റ് ലീഗ് എന്ന പേരിൽ ജനുവരി 25, 26 തീയതികളിൽ മുടവന്നൂർ IES സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തും. ഇതിൻ്റെ മുന്നോടിയായി ലോഗോ പ്രകാശനം നടത്തി.
"വേണ്ട ലഹരിയുടെ ഹരം, വേണം ക്രിക്കറ്റ് എന്ന ഹരം" എന്ന ആരോഗ്യപരമായ മുദ്രാവാക്യം മുന്നോട്ട് വെച്ച് തൃത്താല പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. യുവാക്കളെ കായിക ലഹരിയിലേക്ക് നയിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് TPL SEASON -2 പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
ചടങ്ങിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.സുരേഷ്, വിമുക്തി കോ-ഓർഡിനേറ്റർ വി.പി മഹേഷ്, AEI (GR) ജയരാജൻ, EPO (GR) അഹമ്മദ് സുധീർ, CEO മാരായ കെ.നിഖിൽ, അനീഷ്, ആരതി, അനുരാജ്, TPL ഭാരവാഹികളായ രാഗേഷ്, അശോകൻ എന്നിവരും സംബന്ധിച്ചു.