പറക്കുളം : ആനക്കര റോഡിൽ വ്യവസായ പാർക്കിന് സമീപത്തെ തകർച്ചയ്ക്ക പരിഹാരമായില്ല. പൊറുതിമുട്ടി ജനം. മുപ്പതിലധികം കമ്പനികൾ പ്രവർത്തിക്കുന്ന പറക്കുളത്തെ വ്യവസായ പാർക്കിനു സമീപത്തെ റോഡിലാണ് ഈ ദുരവസ്‌ഥ. ദിവസവും എത്തുന്ന വലിയ ട്രെയ്ലറുകളും കണ്ടയ്‌നർ ലോറികളും ഇവിടെ കുടുങ്ങുന്നത് പതിവാണ്.
വാഹനങ്ങൾ തിരിക്കാനും മറ്റും റോഡിലെ കുഴികൾ കാരണം ഏറെ പ്രയാസം നേരിടുന്നത് മറ്റ് വാഹനങ്ങൾ വന്ന് റോഡ് ബ്ലോക്ക് ആവുന്നതിനും കാരണമാകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബാരോഗ്യ കേന്ദ്രവും പറക്കുളത്ത് പ്രവർ ത്തിക്കുന്നുണ്ട്.
75 മീറ്റർ ഭാഗമാണ് തകർന്ന് കടക്കുന്നത്. റോഡരികിലെ പൊന്തക്കാടുകളും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പ്രയസം സൃഷ്ടിക്കുന്നുണ്ട്. 100 കോ ടിയിലധികം ടേൺഓവർ ഉള്ള കമ്പനികൾ വരെ ഇവിടെ പ്രവർ ത്തിക്കുമ്പോഴാണ് റോഡ് നന്നാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഈ അവഗണന.
വാഹനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന വൈദ്യുതി കാലുകൾ റോഡിൽ ഉയർന്ന് നിൽക്കു ന്ന ശുദ്ധജല പൈപ്പുകൾ എന്നിവ സുരക്ഷിതമായി മാറ്റി സ്‌ഥിപിച്ച് കമ്പനികളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെ ന്ന് കേരള സ്‌റ്റേറ്റ് സ്മോൾ ഇൻ ഡസ്ട്രീസ് അസോസിയേഷനും നാട്ടുകാരും ഉൾപ്പെടെ പല തവണ അധികൃതരുടെ ശ്രദ്ധ യിൽ പെടുത്തിയെങ്കിലും ഇതുവരെയും പരിഹാരം ആയിട്ടില്ല. റോഡ് തകർച്ച കാരണം സംഭവിക്കു ന്ന ഗതാഗത തടസ്സം വളരെയേറെ സമയ നഷ്ടം ഉണ്ടാക്കുന്ന തായി ഡ്രൈവർമാരും പറയുന്നു.