മലപ്പുറം: ഹജ്ജിന് തിരഞ്ഞെടുക്കപ്പെവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1.42 ലക്ഷം രൂപ അടക്കാനുള്ള സമയപരിധി ഡിസംബർ 30വരെ നീട്ടി.
'വെയ്റ്റിങ് ലിസ്റ്റിൽനിന്ന് സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനുള്ള അവസാന തീയതിയും 30 വരെയാണ്.
വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ 30നകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റായ 2,72,300 രൂപയടച്ച് അപേക്ഷയും രേഖകളും ജനുവരി ഒന്നിനകം നൽകണം.
തിരഞ്ഞെടുക്കപ്പെട്ടവർ നിശ്ചിത സമയത്തിനകം പണം അടക്കണം. ബാക്കി തുക വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീടറിയിക്കും.