ആനക്കര ഗ്രാമപഞ്ചായത്തിന്റെ എം.ടി അനുസ്മരണം നാളെ 31.12.24 ന് കൂടല്ലൂരിൽ

 


കൂടല്ലൂർ : ആനക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിടവാങ്ങിയെ മലയാളത്തിൻറെ സുകൃതം എം.ടി വാസുദേവൻ നായരുടെ അനുസ്മരണം അദ്ദേഹത്തിൻ്റെ നാടായ കൂടല്ലൂരിൽ സംഘടിപ്പിക്കുന്നു

കൂടല്ലൂരിലെ എം ടി യുടെ വീടായ അശ്വതിയിൽ  ഡിസമ്പർ 31 ചൊവ്വാഴ്ച 3 മണിക്ക് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ ഡോ.എം.പി. അബ്ദുസമദ് സമാധി എം പി, പി.മമ്മിക്കുട്ടി എം എൽ എ, സാഹിത്യകാരൻ പി.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് അറിയിച്ചു.

Below Post Ad