സിൽവർ ജൂബിലി നിറവിൽ ഖത്തറിലെ അക്കോൺ പ്രിന്റിങ് പ്രസ്

 


ദോഹ: ഖത്തറിലെ പ്രമുഖ പ്രിന്റിങ് സ്ഥാപനമായ അക്കോൺ പ്രിന്റിങ് പ്രസ് സേവന രംഗത്തു 25 വർഷം പൂർത്തിയാവുന്നു.1999 ൽ ചെറിയ ഒരു പ്രിന്റിങ് മെഷീനുമായി തുടങ്ങിയ സ്ഥാപനം ഇന്ന് അത്യാധുനിക മെഷീനോകളോടെ ഖത്തറിലെ അച്ചടി രംഗത്ത് മുൻനിരയിൽ നിൽക്കുന്നു.

കഴിഞ്ഞ വർഷം ഖത്തറിലെ ബർകത്ത് അവമറിലെ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .പ്രിന്റിങ് മേഖലയിലെ എല്ലാ അത്യാധുനിക മെഷീനുകളുടെ സഹായത്തോടെയാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ഡിജിറ്റൽ ഓഫ്സെറ്റ് മേഖലയിലെ എല്ലാ മെഷീനുകളും ഇവിടെയുണ്ട് .

പാക്കേജിങ് മേഖലക്ക് മാത്രമായി ഒരു ഡിവിഷനും ഇവിടെയുണ്ട് . മറ്റു പ്രസ്സുകൾക്ക് ആവ്യശ്യമായ  സാധനങ്ങളുടെയും മെഷീനുകളുടെയും വിതരണത്തിനായി പ്രസ്സിന്റെ ഒരു സഹോദര സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട് 

Tags

Below Post Ad