തൃത്താല : തൃത്താലക്കൊരു ഗവ.ഐ ടി ഐ എന്ന സ്വപ്നം യാഥാർത്യമാകുന്നു. നാഗലശേരി ഗവ.ഐ ടി ഐ ഉദ്ഘാടനം ഡിസംബർ 7 ന് രാവില 10.30 ന് മന്ത്രി എംബി രാജേഷ് നടത്തും.വെള്ളിയാങ്കല്ലിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഗവ.ഐ ടി ഐ ആരംഭിക്കുന്നത്.
നാലു കോഴ്സുകളാണ് നാഗലശ്ശേരി ഐടിഐക്ക് വേണ്ടി ഗവൺമെൻറ് അംഗീകാരം നൽകിയിട്ടുള്ളത്. ഡ്രാഫ്റ്റ്മാൻ സിവിൽ, ഇൻഫെർമേഷൻ ടെക്നോളജി,ത്രീഡി പ്രിൻറിംഗ്, കമ്പ്യൂട്ടർ എംബ്രോയിഡറി ഡിസൈനിംഗ് എന്നിവ.
ഇതിൽ രണ്ടു കോഴ്സുകളാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഡ്രാഫ്റ്റ് മാൻ സിവിലും,ഇൻഫർമേഷൻ ടെക്നോളജിയും ഇപ്പോൾ ആരംഭിക്കുകയാണ്. ഓരോ കോഴ്സിലും 24 കുട്ടികൾ വീതം 48 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ അഡ്മിഷൻ നൽകുന്നത്.
ഇതിൻറെ അഡ്മിഷൻ പ്രക്രിയ പൂർത്തീകരിക്കുകയും ഏഴാം തീയതി ക്ലാസുകൾ ആരംഭിക്കുന്നതിൻറെ ഉദ്ഘാടനം രാവില 10.30 ന് മന്ത്രി എംബി രാജേഷ് നടത്തും. ഒമ്പതാം തീയതി ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും.