പടിഞ്ഞാറങ്ങാടി : പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ചന്ദനമരം മുറിച്ച നിലയിൽ. ഫാർമ്മസിയോട് ചേർന്ന് നിൽക്കുന്ന വലിയ ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ മുറിച്ചത്.
ആശുപത്രി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് ചന്ദനമരം മുറിച്ചനിലയിൽ കണ്ടത്. ചന്ദനത്തിന് കാതൽ ഇല്ലാത്തതിനാൽ അവിടെത്തന്നെ ഉപേക്ഷിച്ചു. പറക്കുളം പ്രദേശത്ത് അടുത്തിടെയായി ചന്ദന മോഷ്ടാക്കളുടെ എണ്ണം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ബന്ധപ്പെട്ടവർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തുത്താല പോലിസ് അന്വേഷണം ആരംനിച്ചു.