ജാമ്യത്തിലിറങ്ങി മുങ്ങിയ അന്തർജില്ലാ മോഷ്ടാവിനെ പട്ടാമ്പി പോലീസ് പിടികൂടി

 



പട്ടാമ്പി : ജാമ്യത്തിലിറങ്ങി മുങ്ങിയ മുപ്പതോളം മോഷണക്കേസുകളിലെ പ്രതി എഴുവന്തല ചെമ്മൻകുഴി സ്വദേശി നൗഷാദിനെ (45) പട്ടാമ്പി പോലീസ് പിടികൂടി. 

ഒമ്പത് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇയാൾ പ്രതിയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഇയാൾക്കെതിരെ മോഷണ കേസുകളുണ്ട്.

 പട്ടാമ്പി സബ് ഇൻസ്പക്ടർ പി.കെ പത്മരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്.


Below Post Ad