സാങ്കേതികതകരാര്‍; ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി


 

ഷൊർണൂർ :സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടന്നത്.  തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്.

ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് ഷൊർണൂരിൽ എത്തിച്ചത്.

മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാലാണ് ട്രെയിന്‍ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തത്.

മൂന്ന് മണിക്കൂറോളം വൈകിയ വണ്ടി  മറ്റൊരു എഞ്ചിൻ ഉപയോഗിച്ച്
ഉടന്‍ തന്നെ യാത്ര തുടരാനാകുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

രാത്രി 9 മണിയോടെ യന്ത്രതകരാർ പരിഹരിച്ച്  ട്രെയിൻ  ഷൊർണൂരിൽ നിന് യാത്ര പുനരാരംഭിച്ചു.



Below Post Ad