തൃത്താല : പട്ടിത്തറ രണ്ടാലിന് സമീപം ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി അതുവഴി വന്ന ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടി
ഇന്നലെ ഉച്ചയോടെ കൂടല്ലൂരിലെ വീട്ടിലേക്ക് വരികയായിരുന്ന എംഎൽഎ റോഡിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് വാഹനം നിർത്തിയപ്പോഴാണ് അപകടത്തിൽ പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ നിലത്തിരിക്കുകയായിരുന്ന യുവാവിനെ കണ്ടത്.
ഉടനെ ഡ്രൈവർ നസീഫും മറ്റുള്ളവരും ചേർന്ന് പരിക്കേറ്റ യുവാവിനെ എംൽഎയുടെ വാഹനത്തിൽ കയറ്റി കുമ്പിടി ജയലക്ഷി ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.
എല്ലിന് ക്ഷതമേറ്റത്കൊണ്ട് വിദഗ്ദ്ധ പരിശോധനക്കായി ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപതിയിൽ എത്തിച്ചു.
സ്വകാര്യ ബസിനെ മറികടക്കുമ്പോൾ എതിരെ വന്ന ജീപ്പിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രക്ഷകനായ എംഎൽഎയെ വിളിച്ച് യുവാവും കുടുംബവും പ്രത്യേകം നന്ദി പറഞ്ഞു.
ഇതൊരു പുതിയ അനുഭവമല്ലെന്ന് എംഎൽഎ കെ ന്യൂസിനോട് പറഞ്ഞു.വാണിയംകുളത്ത് വെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം വാർന്നയാളെ കൃത്യസമയത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടത്തിൽപെട്ടവരെ മാനുഷിക പരിഗണകൾ നൽകി സഹായിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്ന് ഓര്‍മപ്പെടുത്തുകയാണ് മാതൃകാപരമായ രക്ഷാ പ്രവര്‍ത്തത്തിലൂടെ നാടിൻറെ പ്രിയപ്പെട്ട എംഎൽഎ
പോലസ് അന്വേഷണങ്ങളും നിയമനടപടികളും ഭയന്ന് റോഡപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ പലപ്പോഴും ആളുകൾ മടിക്കാറുണ്ട്. ഇത് നിരവധി പേരുടെ ജീവൻ റോഡിൽ പൊലിയാൻ കാരണമാകാറുണ്ട്.
വീഡിയോ: