തൃത്താല ഫെസ്റ്റ് - 2025 ഫെബ്രുവരി 15,16 ന് ആഘോഷിക്കും

 



തൃത്താല : തൃത്താല ഫെസ്റ്റ് - 2025  ഫെബ്രുവരി 15,16 തിയ്യതികളിൽ ആഘോഷിക്കുമെന്ന് കേന്ദ്ര ആഘോഷക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

"തൃത്താല ഫെസ്റ്റ് " ജാതി മത-രാഷ്ടിയ ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമായി മാറിയിരിക്കുന്നു. മതേതരത്വത്തിന് പെരുമയുള്ള നാട്ടിൽ  മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ആഘോഷിക്കുന്ന ദേശോത്സവം നിളയുടെ തീരത്തെ സമൃദ്ധമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനംകൂടിയാണ്

കേവലം ഒരാഘോഷം എന്നതിനപ്പുറം പഴയകാല സ്മരണകളുടെ പുനർജനി കൂടിയാണ് ഈ ഉത്സവം. നാടിന്റെ വിവിധങ്ങളായ പ്രദേശങ്ങൾ ഉത്സവ ലഹരിയിൽ ഒരു സൗഹൃദ തുരുത്തായ് ഈ ദിനത്തിൽ മാറുന്നു.

വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന്കൊണ്ട് നാടിനെയും നാട്ടുകാരെയും ഉത്സവലഹരിയിൽ ആറാടിച്ച്കൊണ്ട് , സൗഹൃദങ്ങൾ നഷ്ടപ്പെടുന്ന വർത്തമാനകാലത്ത് നമ്മുടെ നാടിന്റെ ദൃഡതായാർന്ന സൗഹൃദങ്ങൾക്ക് പൊലിമ കൂട്ടുന്നതാകട്ടെ ഈ ദേശോത്സവമെന്ന് കേന്ദ്ര ആഘോഷക്കമ്മറ്റി പ്രസിഡണ്ട്  മുഹമ്മദ് കൊപ്പത്ത് സെക്രട്ടറി കെ.പി ശ്രീനിവാസൻ ട്രഷറർ  ഹുസ്സൻ തോട്ടുങ്ങൾ എന്നിവർ പറഞ്ഞു.



Tags

Below Post Ad