ഹൃദയാഘാതത്തെ തുടർന്ന് തിരുന്നാവായ സ്വദേശി ഖത്തറിൽ മരിച്ചു

 


ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു.  തിരുനാവായ സ്വദേശി രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് ദോഹയിൽ മരിച്ചത്.

ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. പരേതനായ മമ്മുക്കുട്ടി ഗുരുക്കളാണ് പിതാവ്. മാതാവ് പാത്തുട്ടി. ഭാര്യ: റാഹില. മകൻ അസിം ഇസ്മായിൽ. സഹോദരങ്ങൾ: ഖദീജ, സഫിയ, നഫീസ, സാബിറ, ഫൗസിയ.  

Below Post Ad