കപ്പൂരിലെ കർഷകർക്ക് ആശ്വാസം;കാട്ട്പന്നികളെ വെടിവെച്ച് കൊന്നു

 



കപ്പൂർ  ഗ്രാമപഞ്ചായത്തിലെ നെൽകൃഷിയും കൃഷിയും  , വാഴ , കിഴങ്ങുകൾ  പച്ചക്കറികളും പഴവർഗങ്ങളും തുടങ്ങിയവ  നിരന്തരമായി നശിപ്പിക്കുകയും  ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടവും  ശല്യവുമായിരുന്ന കാട്ടുപന്നികളെ പഞ്ചായത്ത് അനുമതിയോടുകൂടി പാടശേഖരങ്ങളുടെ സഹായത്തോടെ ലൈസൻസികളെ ഉപയോഗിച്ച് വെടിവെച്ച് കൊന്ന്  ശാസ്ത്രീയമായി കുഴിച്ചു മൂടി 

 കപ്പൂർ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളുടെയും കർഷകരുടെയും നിരന്തരം ആവശ്യമായിരുന്നു പന്നികളെ വെടിവെച്ച് അവസാനിപ്പിക്കുക എന്നത് അതിന് പാടശേഖരങ്ങൾ നേതൃത്വത്തിൽ തന്നെ നാല് ലൈസൻസുകളുടെ സഹായത്തോടുകൂടി രണ്ടുദിവസമായി നടത്തിയ പന്നികളെ വെടിവെച്ച് കൊല്ലുന്ന  സംവിധാനത്തെ  നല്ല രീതിയിൽഉപയോഗപ്പെടുത്തുകയും 21 ഓളം പന്നികളെ രണ്ടുദിവസമായി വെടിവെച്ച് കൊന്ന് ശാസ്ത്രീയമായി കുടിച്ചിട്ടു.

ഇതിന് നേതൃത്വം നൽകിയ പാടശേഖരങ്ങളെയും അതിന് സഹായിച്ച ലൈസൻസ് ലൈസൻസികളെയും കപ്പൂർ  ഗ്രാമാ പഞ്ചായത്ത് അഭിനന്ദിച്ചു

Tags

Below Post Ad