ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ പുഴ പാഠശാല സംഘടിപ്പിച്ചു.കൂടല്ലൂർ പറമ്പത്ത് കടവിൽ വെച്ചാണ് പുഴ പാഠശാല നടന്നത്.
ദേശീയ ഹരിതസേന, സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്, ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഴ പാഠശാല സംഘടിപ്പിച്ചത്.
പരിസ്ഥിതി പ്രവർത്തകൻ ലത്തിഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ അക്ബർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീന പി ശങ്കർ പുഴ സംരക്ഷണ സന്ദേശം നൽകി.
നിളയിലെ മലിനീകരണത്തെ കുറിച്ച് ഡോ. വിമൽകുമാർ പി.ജി ക്ലാസെടുത്തു.. ആർട്ടിസ്റ്റ് മൃദുൽ മോഹൻ്റെ പ്ലെയിൻ എയർ പെയിൻ്റിംഗ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
കൂടല്ലൂർ പറമ്പത്ത് കടവിലെ തോണിക്കാരൻ കുന്നുമ്മൽ മജീദിനെ ഭാരതപ്പുഴ ക്ലബ് ആദരിച്ചു.
ഭാരതപ്പുഴ ക്ലബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് പുഴ പാഠശാലയാണ് നടന്നത്.
പങ്കെടുത്ത എല്ലാവർക്കും ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ സർട്ടിഫിക്കറ്റ് നൽകി.
സജീത് പണിക്കർ,സനൂജ് കുമ്പിടി, അധ്യാപകരായ നൂർജഹാൻ ,റോഷൻ എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി.
തോണിയിൽ കയറിയും പുഴയിൽ കളിച്ചും മണൽ ശിൽപ നിർമ്മാണം നടത്തിയും കുട്ടികൾ പുഴ പാഠശാല മറക്കാനാവാത്ത അനുഭവമാക്കി. പുഴ നടത്തത്തിനു മുൻപായി ക്വിസ് ഭാരതപ്പുഴയും ഭാരതപുഴ ക്ലബ് സംഘടിപ്പിച്ചു.
ആനക്കര പഞ്ചായത്ത് തല ഹരിത സഭയിൽ പങ്കെടുക്കുന്നതിന് മുൻപായാണ് വിദ്യാർഥികൾക്കായി ഭാരതപ്പുഴ ക്ലബ് പുഴ പാഠശാല സംഘടിപ്പിച്ചത്.