ദേശീയ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്: ചാലിശ്ശേരി സ്വദേശി ഉസ്മാൻ മിസ്റ്റർ ഇന്ത്യ


 

ചാലിശ്ശേരി: ദേശീയതലത്തിൽ നടന്ന  ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ  മിസ്റ്റർ ഇന്ത്യയായി ചാലിശേരി സ്വദേശി പി.എം ഉസ്മാൻ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 

ഇൻഡോറിൽ വെച്ച്  നടന്ന മിസ്റ്റർ ഇന്ത്യ ജൂനിയർ ബോഡിബിൽഡിങ് മത്സരത്തിൽ  70 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സ്വർണ്ണ മെഡൽ ജേതാവായത്

ചാലിശ്ശേരി പെരുമണ്ണൂർ കൈപ്രകുന്ന്  സ്വദേശി പയ്യൂർ വളപ്പിൽ മൊയ്തുണ്ണി - മിസിരിയ ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകനായ ഇദ്ദേഹം കഴിഞ്ഞ പത്ത് വർഷം മുമ്പാണ്  കരുത്തിൻ്റെ ലോകത്തേക്ക് സഞ്ചരിച്ചത് 

തൻ്റെ ഇച്ഛാശക്തിയാൽ വൈകുന്നേരങ്ങളിൽ ജിമ്മിൽ സജീവമായി തുടരുക പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ 70 കിലോ കാറ്റഗറിയിൽ പങ്കെടുത്ത പത്ത് പേരിൽ കേരളത്തിൽ നിന്നുള്ള ഏക മലയാളി മത്സരാർത്ഥി ഉസ്മാനായിരുന്നു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ  മൽസരാർത്ഥികളെ മറികടന്നാണ് മിസ്റ്റർ ഇന്ത്യ പട്ടവും ,സ്വർണ്ണ മെഡലും ,ക്യാഷ് പ്രൈസും കരസ്ഥമാക്കിയത് 

കഴിഞ്ഞ ആറ് മാസമായി ട്രയിനികളായ ഷാഹിൽ , നിഖിൽ , ഷാനു എന്നിവരാണ്  മിസ്റ്റർ ഇന്ത്യ പട്ടം സ്വന്തമാക്കാനുള്ള തീവ്ര പരിശീലനം നൽകിയത്.

2018 ൽ മിസ്റ്റർ മലപ്പുറം , മിസ്റ്റർ പാലക്കാട് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്.നാലുവർഷമായി ഒമാനിൽ ജിം ട്രയിനിയായി ജോലി ചെയ്യുന്ന ഉസ്മാന്  മിസ്റ്റർ ഏഷ്യയാകണമെന്നതാണ് ആഗ്രഹം.

Below Post Ad