ഉംറ തീർത്ഥാടനത്തിനെത്തിയ തൃത്താല സ്വദേശി മക്കയിൽ വെച്ച് നിര്യാതനായി.
തൃത്താല പരുവാരത്ത് ഹസ്സൻ (69) ആണ് പരിശുദ്ധ ഉംറക്കിടെ മക്കയിൽ വെച്ച് നിര്യാതനായത്.
ഭാര്യ സ്വഫിയക്കൊപ്പം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. പുണ്യ കർമ്മത്തിന് ശേഷം മദീന തീർത്ഥാടനത്തിന് പോകാനിരിക്കെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിക്കുകയായിരുന്നു.
മൃതദേഹം മക്കയിൽ ഖബറടക്കുമന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ മുഹ്സിൻ (ഖത്തർ )മുഹ്സിന , മുഫീദ , മുബഷിറ, മരുക്കൾ,അബ്ദുന്നാസർ,സ്വലാഹ് , ഇസ്ഹാഖ് ,തഹ്സീന.