കോട്ടക്കൽ : കുറ്റിപ്പുറം ചെനക്കൽ പാഞ്ചോല ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിനി മരണപ്പെട്ടു.
കുറ്റിപ്പുറം കാര്യാടൻ ഹാരിസിന്റെ മകൾ ഫാത്തിമ ഹിബ(20)യാണ് മരണപ്പെട്ടത്. വളാഞ്ചേരി മജ്‌ലിസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
ഓട്ടോ ഡ്രൈവർ അടക്കം നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.