പൂരപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് എടപ്പാൾ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 



ഒറ്റപ്പാലം:പാലപ്പുറത്ത് ചിനക്കത്തൂർ പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷേയു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാൾ വൈദ്യർമൂല അരിയാടത്ത് സുബ്രഹ്മണ്യന്റെ മകൻ  സുമേഷാണ് (38)മരിച്ചത്. 

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമാണ് പൂരം അവസാനിച്ചത്. പൂരത്തോട് അനുബന്ധിച്ച് കെട്ടിയ പന്തലുകൾ അഴിച്ചു മാറ്റുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു. ഇതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. 

വൈകിട്ടോടെയാണ് സംഭവം നടന്നത്. ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അമ്മ :സുഷമ സഹോദരങ്ങൾ: സുബീഷ്, സനില

Tags

Below Post Ad