കുമരനല്ലൂർ:ആയിഷ നദക്കും , നിദക്കും ദാനശീലത്തിന് പ്രചോദനമായി സി എച്ച് സെൻ്റർ . കഴിഞ്ഞ റമദാൻ മാസം മുതൽ ഈ റമദാൻ വരെ ഈ ബാലികമാർക്ക് വിവിധ ഘട്ടങ്ങളിലായി രക്ഷിതാക്കളിൽ നിന്നും മറ്റും ലഭിച്ച സമ്മാനത്തുക സ്വരുക്കൂട്ടി ജീവകാരുണ്യത്തിന് ദാനം നൽകി മാതൃകയായി.
കപ്പൂർ പഞ്ചായത്തിലെ മാരായംകുന്ന് മുസ്ലിം ലീഗ് ശാഖയിലെ കക്കിടി മഹബൂബ് അലി , ഫാതിമ ദമ്പതികളുടെ മകൾ ആയിഷ നിദ 5230 രൂപയും എൻവി നാസറിൻ്റെയും വനിത ലീഗ് കപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ വി നസീമ ദമ്പതികളുടെ മകൾ നിദ 1500 രൂപയുമാണ് സി എച്ച് സെൻ്റർ ദിനത്തിൽ ദാനമായി നൽകിയത്.
ആയിഷ നദ ഒമ്പതാം ക്ലാസിലും നിദ ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ്. ഇരുവരുടെയും രക്ഷിതാക്കളാണ് ദാനശീലത്തിന് പ്രചോദനമായത്. നിദ ഇത് മൂന്നാം തവണയാണ് സി എച്ച് സെൻററിന് പണം സ്വരുകൂട്ടി നൽകുന്നത്. ആയിഷ നദ ആദ്യമായിട്ടാണ്. മുടങ്ങതെ എല്ലാവർഷവും ഈ സദ്പ്രവൃത്തി തുടരാനാണ് ആഗ്രഹമന്ന് കുരുന്നുകൾ പറഞ്ഞു.
ഇവരുടെ രക്ഷിതാക്കളും അവർക്ക് സർവ്വവിധ പിന്തുണയും വാഗ്ദാനം നൽകി. തൃത്താല മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അലി കുമരനല്ലൂരിന് തുക കൈമാറി. മാരായം കുന്ന് ശാഖ ലീഗ് പ്രസിഡൻ്റ് വി.കെ. ഹൈദറലി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ കെ.ടി. ജുനൈദ്, സി.നിസാം . ആയിഷനിദയുടെ മാതാവ് ഫാതിമ , സഹോദരൻ കെ. ഫവാസ് ,നിദയുടെ മാതാവ്, എൻ.വി.നസീമ , സഹോദരങ്ങളായ നാസിഫ്, നാഫിദ ഫർഹാന തുടങ്ങിയവർ തുക കൈമാറ്റ ചടങ്ങിൽ പങ്കടുത്തു.