മെഴുകുതിരി കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു

 


കൂറ്റനാട്:ജമ്മു -കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച  ഭാരതീയർക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും, തീവ്രവാദത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ടും  ചാലിശ്ശേരി കൂനംമൂച്ചി സെന്ററിൽ മെഴുകുതിരി കത്തിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു.

കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കെ.പി.സി.സി. നിർവ്വാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.രാജീവ് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നാസർ കപ്പൂർ,എ.എം.ഷെഫീഖ്, ഹുസൈൻ പുളിയഞ്ഞാലിൽ,കെ. വി.രവീന്ദ്രൻ,ജമാൽ ആളത്ത്,പി.പി.അജീഷ്,ഇ.വി.മൊയ്തുണ്ണി,കെ.യൂസഫ്,കപ്പൂർ മണ്ഡലം പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ്, പ്രദീപ് ചെറുവാശ്ശേരി,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സനോജ് കണ്ടലായിൽ, കെ.ഇജാസ്,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.ഫാത്തിമ,റഹീന ടീച്ചർ,ഷഹന അലി എന്നിവർ പങ്കെടുത്തു.

Tags

Below Post Ad