കുന്നംകുളത്ത് ഇടിമിന്നലിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു

 


കുന്നംകുളത്ത്  ഇടിമിന്നലിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു.രാത്രി  എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 

വടക്കാഞ്ചേരി റോഡിലെ ഗുഡ് ഷെപ്പേഡിന് മുന്നിലുള്ള ട്രാൻസ്ഫോർമർ ആണ് കത്തിയത്. മേഖലയിൽ ഈ സമയത്ത് ശക്തമായ മഴ തുടങ്ങിയിരുന്നു.ഇതോടൊപ്പം ആണ് ഇടിയും മിന്നലും ഉണ്ടായത്.

കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മേഖലയിൽ വൈദ്യുതി വിതരണം  തടസ്സപ്പെട്ടിരിക്കുകയാണ്.

 

Below Post Ad