സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. പട്ടാമ്പി താലൂക്കിൽ നിന്നും പോകുന്ന 200ൽ പരം ഹാജിമാർക്കുള്ള കുത്തിവെപ്പ് താലൂക്ക് ആശുപത്രിയുടെ കീഴിൽ പട്ടാമ്പി ഗവ.സംസ്കൃത കോളെജിൽ നടന്നു. ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കെ.പി. ഫസൽ അധ്യക്ഷനായി. ടെക്നിക്കൽ അസിസ്റ്റൻ്റ് കെ.വിനോദ്, സൂപ്രണ്ട് ഡോ. സി.ഹരിദാസ്, ഡോ.എ.കെ സാബിത്ത്, ഡോ.അബ്ദു പതിയിൽ, ജില്ലാ ട്രൈനർ കെ.പി ജാഫർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ആനന്ദ്, പി.എ അൻവറലി, എ.എസ് സജ്ജാദ്, അനഘ, എ.ബിൻഷാന, സൂപ്പർ വൈസർമാരായ അബ്ദുൽ മജീദ്, പുഷ്പ തുടങ്ങിയവർ കുത്തിവെപ്പിന് നേതൃത്വം നൽകി.