ഒറ്റപ്പാലത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ചു അപകടം. തെറിച്ചു വീണ വീട്ടമ്മ ബസ് കയറി മരിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചേമുക്കാലോടെ ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടന്നുവന്ന ബസ് ഇടിച്ചതിനെ തുടർന്ന് വീട്ടമ്മ തെറിച്ചു വീഴുകയും ബസ്സിന്നടിയിൽപ്പെട്ട് തൽക്ഷണം മരണപ്പെടുകയുമായിരുന്നു.
വാണിയംകുളം തൃക്കങ്ങോട് സ്വദേശി സന്ധ്യയാണ് മരിച്ചത്. ഭർത്താവ് രാജേഷിന് ഗുരുതര പരിക്കേറ്റു. ഒറ്റപ്പാലം പോലീസ് ഇൻക്വിസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു