വളാഞ്ചേരി : വട്ടപ്പാറ പുതിയ വയഡക്ട് പാലത്തിലൂടെ അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരുക്ക്. പരുക്കേറ്റവര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചക്ക് രണ്ട്മണിക്കാണ് അപകടം.അമിത വേഗതയാണ് അപകട കാരണം.പാലത്തില്‍ ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ചീറിപ്പായുകയാണ്.
വളാഞ്ചേരി സിറ്റിയിലെ ഗതാഗതക്കുരിക്കിന് പരിഹാരമായാണ് വട്ടപ്പാറ വയഡക്ട് താൽക്കാലികമായി ഒരു വരി റോഡ് കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്.