തൃത്താല: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ അധ്യാപകരുടെ കൂട്ടായ്മയായ എസ്. ജെ. എം തൃത്താല റൈഞ്ച് ജനറല്‍ ബോഡിയോഗം അറക്കല്‍ സിറാജുൽ ഇസ്ലാം മദ്റസയിൽ നടന്നു. റൈഞ്ച് പ്രസിഡന്റ് സുബൈർ ബാഖവി കൂറ്റനാട് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഅദി ആലൂർ ഉദ്ഘാടനം നിർവഹിച്ചു. റൈഞ്ച് സെക്രട്ടറി സിദ്ധീക്ക് മുസ്ലിയാര്‍ മാട്ടായ, റഫീഖ് സഖാഫി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ്. ജെ. എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികള്‍: അബ്ദുല്‍റസാഖ് സഅദി ആലൂര്‍ ( പ്രസിഡന്റ്) സുബൈർ ബാഖവി കൂറ്റനാട് (ജന: സെക്രട്ടറി) സിദ്ധീക്ക് മുസ്ലിയാര്‍ മാട്ടായ (ഫിനാൻസ് സെക്രട്ടറി). സയ്യിദ് മുസമ്മിൽ അദനി, ഷമീർ സഖാഫി, അബ്ദുല്‍ കരീം ഫാളിലി (വൈ. പ്രസിഡന്റുമാർ).ജലീൽ അഹ്സനി, റഫീഖ് സഖാഫി, ശാഫി സഖാഫി (സെക്രട്ടറിമാർ)