കുറ്റിപ്പുറം ചെമ്പിക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ബീരാഞ്ചിറ കുഞ്ചിപ്പടിയിലെ ആലസൻ എന്ന കുഞ്ഞിപ്പ (68)ആണ് മരിച്ചത്.
കുറ്റിപ്പുറം ഭാഗത്ത് നിന്നും വീട്ടിലേക്കുള്ള മടക്ക യാത്രയിൽ ആലസൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കുട്ടിയിടിച്ചാണ് അപകടം.
ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന കണ്ടയ്നർ ലോറിയിനിടയിലേക്ക് അകപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ആലസനെ കുറ്റിപ്പറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു