പാലക്കാട് : എലപ്പുള്ളിയിൽ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണാണ് അഞ്ച് വയസുകാരൻ മരിച്ചത്.
നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ മതിൽ കുഞ്ഞിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.