അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി



തൃശൂർ: അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി. ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്.

ചാലക്കുടിയിൽ വെച്ചാണ് സംഭവം. അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ട്രെയിനിൽ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ അറിയിച്ചത്.

കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Below Post Ad