തിരുമിറ്റക്കോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

 


തിരുമിറ്റക്കോട് ഇറുമ്പകശ്ശേരി ചെറളാച്ചിക്കുന്ന് ഈങ്ങപ്പുള്ളി വളപ്പിൽ അച്യുതൻ (കുട്ടൻ - 62) ആണ് മരിച്ചത്. രാവിലെ ചായ കഴിച്ച് വളപ്പിലേക്കിറങ്ങിയതായിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഉടൻ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു.

അച്ഛൻ : പരേതനായ രാമൻ. 

അമ്മ: പരേതയായ നാരായണി.

ഭാര്യ: അനിത.

മക്കൾ: അശ്വതി (ടീച്ചർ, ചാത്തനൂർ ഹൈസ്കൂൾ),

രമ്യ, ഐശ്വര്യ, ആതിര.

മരുമക്കൾ: ഭാസ്കരൻ,

വിജേഷ്, അനൂപ്.


Below Post Ad