കൂറ്റനാട് : ഞാങ്ങാട്ടിരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചതെന്ന് കരുതുന്ന നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.
ഇന്നലെയാണ് നായയെ ഞാങ്ങാട്ടിരി പൂതംകുളം ഭാഗത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റു നായ്ക്കളെയോ മൃഗങ്ങളെയോ കടിച്ചിരുന്നോ എന്നത് അറിവായില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം തന്നെയാണ് കൂറ്റനാട് പ്രദേശത്ത് അഞ്ചോളം പേരെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. അന്ന് നാട്ടുകാർ ചേർന്ന് നായയെ കണ്ടെത്താനായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.