ദേശമംഗലം ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് കാലത്ത്11.40 നാണ് അപകടം.
ഷൊർണൂർ ചുടുവാലത്തൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ചെറുതുരുത്തി പുതുശ്ശേരി കുഞ്ഞുമോന് (62) പരിക്കുപറ്റി.
ഓടിക്കൂടിയ നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോറിക്ഷ പാടെ തകർന്ന നിലയിലാണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.